
പാലക്കാട് – തൃശൂർ ദേശീയപാതയിൽ വാഹ നപകട ത്തിൽ വിദ്യാർത്ഥികളടക്കം 9 പേർ മരി ച്ചു. കെഎസ്ആർടിസി ബസിന് പുറകിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് തലകീഴായി മറിഞ്ഞാണ് അപക ടം. പരി ക്കേറ്റ അറുപതോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 38 പേരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാലു പേരുടെ നില ഗുരു തരം. കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത് മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് സ്കൂൾ വിദ്യാർത്ഥികൾ. ഊട്ടിയിലേക്കുള്ള വിനോദ യാത്രയ്ക്കി ടെയാണ് അ പകടം.