
മനക്കൊടി: പശുക്കളെ പാടത്തേക്ക് തീറ്റാൻ പോയ മധ്യവയ്സകനെ ദേഹ മാസകലം കടി യേറ്റ് മരി ച്ച നിലയിൽ കണ്ടെത്തി. പഴുവിൽ കോട്ടം ചുള്ളിക്കാട്ടിൽ രാജൻ (58) ആണ് മരി ച്ചത്. മറ്റൊരാളുടെ പശുക്കളെ പരിപാലിക്കുന്ന രാജനെ രാത്രി 8 മണി കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചേറ്റുപുഴ കോൾപ്പാടത്തെ ബണ്ടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
അര യ്ക്ക് താഴെ കടി യേറ്റ നിലയിലാണ്. അതേ സമയം എന്താണ് കടിച്ചതെന്നു വ്യക്തമല്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകു. വസന്തയാണ് രാജന്റെ ഭാര്യ. മക്കൾ: രജീഷ്, രാഗേഷ്