എം ഡി എം എ യുമായി കാറ്ററിംഗ് സർവീസ് സ്ഥാപന ഉടമ പിടിയിൽ..

kanjavu arrest thrissur kerala

തൃപ്രയാർ: നാട്ടിക ബീച്ചിൽ നിന്നും എം ഡി എം എയുമായി കാറ്ററിംഗ് ഉടമയെ പിടികൂടി. നാട്ടിക ബീച്ച് സ്വദേശി രായംമരക്കാർ വീട്ടിൽ ഷാനവാസ് (50) ആണ് പിടിയിലായത്.ഇയാളിൽ നിന്നും പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന

എംഡി എംഎ കണ്ടെടുത്തു.
തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് ടീമും, വലപ്പാട് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി വാഹന പരിശോധന നടത്തുന്നതിനിടെ അന്തിക്കാട് പോലീസ് പെരിങ്ങോട്ടുകരയിൽ വെച്ച് വലപ്പാട് പുതിയ വീട്ടിൽ അനസ് (30),കോതകുളം ബീച്ച് പുതിയ വീട്ടിൽ സാലിഹ് (29)എന്നീ യുവാക്കളെ എം ഡിഎം എ സഹിതം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ യുവാക്കൾക്ക് എം ഡി എം എ നൽകിയത് ഷാനവാസ്‌ ആണെന്ന് അറിവായതും.

Kalyan thrissur vartha

തുടർന്ന് ഷാനവാസിന്റെ വീട് റെയ്ഡ് നടത്തിയപ്പോഴാണ് ഷാനവാസ്‌ അരയിൽ പ്രത്യേകം കെട്ടിയിരുന്ന തുണി ബെൽറ്റിനുള്ളിൽ ഒളിപ്പിച്ചിരുന്ന രണ്ടു പാക്കറ്റ് എംഡി എംഎ കണ്ടെടുത്തത്.
പിടിയിലായ ഷാനവാസ്‌ നാട്ടിക ബീച്ചിൽ വീടിനോട് കാറ്ററിങ് സ്ഥാപനം നടത്തി വരികയാണ്. കാറ്ററിങ് സെർവിസിന്റെ മറവിൽ ഇടക്ക് ബാംഗ്ലൂർ പോയി എംഡി എംഎ കൊണ്ടു വന്നു നാട്ടിൽ രഹസ്യമായി വില്പന നടത്തുകയാണ് ചെയ്യുന്നത്.