
ലോകത്തിലെ അതിസമ്പന്നരുടെ ഫോബ്സ് പട്ടികയില്‍ 12 മലയാളികൾ, ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി നമ്മുടെ തൃശ്ശൂരിൽ നിന്ന്. 5 ബില്യൺ ഡോളർ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി ആണ് ഇത്തവണ ഒന്നാം സ്ഥാനത്ത്. ബൈജു രവീന്ദ്രനും ദിവ്യ ഗോകുൽനാഥും (3.4 ബില്യൺ) ആണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
ഈ വര്‍ഷത്തെ പട്ടികയില്‍ ആഗോള തലത്തില്‍ 514 -ാം സ്ഥാനമാണ് യൂസഫലിക്ക്. 3.1 ബില്യൺ ഡോളർ ആസ്തിയുമായി സേനാപതി ഗോപാലകൃഷ്ണനും 2.6 ബില്യൺ ഡോളർ ആസ്തിയുമായി രവി പിള്ളയും 1.8 ബില്യൺ ഡോളർ ആസ്തിയുമായി ജോയ് ആലുക്കാസും ഫോബ്സ് പട്ടികയിൽ അതിസമ്പന്നരായ മലയാളികളില്‍ സ്ഥാനങ്ങൾ നേടിയിട്ടുണ്ട്.