ലോറിയിൽ നിന്നും ഇരുമ്പ് ഷീറ്റ് തെറിച്ചു വീ ണ് രണ്ടു പേർ മ രിച്ചു.

ചാവക്കാട് ദേശീയ പാതയിൽ പുന്നയൂർക്കുളം അകലാട് ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് പുറത്തേക്ക് വീ ണ് വഴി യാത്രക്കാരായ രണ്ട് പേർ മ രിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലിഹാജി (70), ഷാജി (45) എന്നിവരാണ് മരിച്ചത്. അകലാട് സ്കൂളിന് സമീപം ഇന്ന് രാവിലെ 6.30 നാണ് അപ കടം. ഇരുമ്പു ഷീറ്റുമായി കോഴിക്കോടു നിന്നും എറണാകുളത്തേക്ക് പോകുകയാരുന്ന ലോറിയിൽ നിന്നും ഷീറ്റു കെട്ടു പൊട്ടി ഷീറ്റുകൾ റോഡിലേക്ക് വീഴുകയായിരുന്നു. ഇതി നടിയിൽ കുടു ങ്ങിയ കാൽനട യാത്രക്കാരായ ഇരുവരും തത്ക്ഷണം മ രിച്ചു.