തൃശ്ശൂരിൽ പേ യിളകിയ പശുവിനെ വെടി വെച്ചു കൊ ന്നു.

തൃശൂര്‍ പാലാപ്പിള്ളി എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്റെ പശുവാണ് പേവി ഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നത്.

വ്യാഴാഴ്ച രാവിലെ പേയി ളകിയതിന്റെ ലക്ഷണങ്ങള്‍ കാണിച്ച പശു തോട്ടത്തില്‍ അക്ര മാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും, വെറ്ററിനറി, വനം വകുപ്പ് അധികൃതരുടെയും സാന്നിധ്യത്തില്‍ പശുവിനെ വെടി വെച്ച് കൊ ല്ലാന്‍ തീരുമാനിച്ചത്.

വെറ്റിനറി ഡോക്ടര്‍ പശുവിന് പേവി ഷബാധയേറ്റതായി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും തുടര്‍ന്ന് വെടി വെക്കാന്‍ ലൈസന്‍സുള്ള വടക്കൊട്ടായി സ്വദേശി ആന്റണിയെത്തി പശുവിനെ വെടി വെക്കുകയായിരുന്നു. വരന്തരപ്പിള്ളി എസ്.ഐ. എ.വി. ലാലു, വെറ്റിനറി സര്‍ജന്‍ ഡോ. റോഷ്മ, ചിമ്മിനി റേഞ്ച് ഓഫീസര്‍ അജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പശുവിനെ വെടി വെച്ചത്.