
കുട്ടികള്‍ക്കായുള്ള ചൈല്‍ഡ് ലൈന്‍ നമ്പർ 1098 കഴിഞ്ഞ 26 വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാര്‍ ഈ നമ്പർ 112 എന്ന ഒറ്റ ഹെല്‍പ്പ് ലൈന്‍ നമ്പറുമായി ലയിപ്പിച്ചിരിക്കുന്നു.
എല്ലാ അടിയന്തര കോളുകള്‍ക്കും ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്പർ (1098) 112-മായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു എന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി മനോജ് കത്തിലൂടെ അറിയിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷനുകളുടെയും സിഡാക് എന്ന സെന്‍ട്രല്‍ കംപ്യൂട്ടര്‍ ഡെവലപ്മെന്റ് സെന്ററിന്റെയും സഹായത്തോടെയാണ് 112 ഇന്ത്യ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.