
അന്തിക്കാട് കോൾപ്പടവ് പാടശേഖര സമിതി തിരഞ്ഞെടുപ്പിൻ്റെ കരടു വോട്ടർ പട്ടിക അതത് വില്ലേജുകളിലും അന്തിക്കാട് കൃഷിഭവനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്തിക്കാട് കോൾപ്പടവ് പാടശേഖര പ്രദേശത്ത് നെൽകൃഷി ഭൂമിയുള്ള ഏതൊരാൾക്കും വോട്ടവകാശമുണ്ട്. സെപ്റ്റംബർ 16 വരെ പരാതികൾ സ്വീകരിക്കും. 17 ന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒക്ടോബർ 1 ന് അന്തിക്കാട് ഹൈസ്കൂളിൽ വോട്ടെടുപ്പ് നടത്തുമെന്നും റിട്ടേണിങ് ഓഫീസർ അറിയിച്ചു.