
സംസ്ഥാനത്ത് വീണ്ടും തെരു വുനായ ആക്ര മണം. കോഴിക്കോട്ടും പാലക്കാട്ടുമാണ് കുട്ടികള്‍ക്ക് കടിയേറ്റത്. കോഴിക്കോട് അരക്കിണറില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേരെ തെരുവുനായ ആക്ര മിച്ചു. താജുദീന്‍ (44) നൂറാസ് (12), വൈഗ (12), എന്നിവര്‍ക്കാണ് കടി യേറ്റത്.
കുട്ടികളെ തെരുവുനായ്ക്കളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താജുദീന് കടി യേറ്റത്. പരിക്കേ റ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് വിലങ്ങാട് ആറാം ക്ലാസുകാരന്‍ ജയസൂര്യയ്ക്കും നായയുടെ കടി യേറ്റു.