
കോതകുളം പടിഞ്ഞാറ് ജവാൻ കോർണറിനടുത്തുള്ള മീനകുമാർ എന്നയാളുടെ വീട്ടിൽ നിന്നുമാണ് ചീട്ടുകളി സംഘത്തെ ഇന്നലെ രാത്രി വലപ്പാട് പോലീസ് പിടികൂടിയത്. കഴിമ്പ്രം, നാട്ടിക സ്വദേശികളായ സുനിൽകുമാർ, സുരേന്ദ്രൻ, അനിൽകുമാർ, നിഷാദ്, രാമചന്ദ്രൻ എന്നിവരാണ് പിടിയിലായത്.
4, 28000 രൂപയാണ് ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. ജില്ലാ പോലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ. ശങ്കറിൻ്റെ നിർദേശപ്രകാരം വലപ്പാട് സിഐ സുശാന്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തി സംഘത്തെ പിടികൂടിയത്.