ലോറിയുടെ ബ്രേക്ക് നഷ്ട്ടപ്പെട്ട് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്‌ മറിഞ്ഞ് കോഴിക്കോട് സ്വദേശിക്ക് പരിക്ക്..

വടക്കാഞ്ചേരി അകമല അമ്പലത്തിന് സമീപം കോഴിക്കോട് നിന്നും തൃശ്ശൂരിലേക്ക് പോയിരുന്ന മിനി ലോറിയുടെ ബ്രേക്ക് നഷ്ട്ടപ്പെട്ട് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്‌ മറിഞ്ഞ് കോഴിക്കോട് സ്വദേശി നാലുകുടി പറമ്പ് വീട്ടില്‍ റാഫിക്കി(51) ന് ഗുരുതര പരിക്ക്. റാഫിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.