വീടിനോട് ചേർന്നുള്ള പറമ്പിൽ കഞ്ചാവ് ചെടികൾ വളർത്തൽ..

kanjavu arrest thrissur kerala

ഇരിങ്ങാലക്കുട ∙ ആനന്ദപുരം കൊടിയൻകുന്നിൽ വീടിനോട് ചേർന്നുള്ള പറമ്പിൽ കഞ്ചാവ് ചെടികൾ വളർത്തിയ തെക്കേക്കര വീട്ടിൽ പ്രസാദ് (38) എക്സൈസ് ഇൻസ്പെക്ടർ കെ.എ.അനീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഒന്നര മാസത്തോളം വളർച്ചയുള്ള 6 ചെടികളാണ് കണ്ടെത്തിയത്. കഞ്ചാവ് ചെടി വളർത്തുന്നത് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.