
ചാലക്കുടി പോട്ട മേല്‍പ്പാലത്തില്‍ ബുള്ളറ്റില്‍ നിന്നും താഴേയ്ക്ക് തെറിച്ച് വീണ് യുവാവ് മരിച്ചു. മേലൂര്‍ കുന്നപ്പിള്ളി കൈപ്പിള്ളി ബാലു ഗംഗാധരന്‍ (36) ആണ് മരിച്ചത്. പിക്കപ്പ് വാന്‍ ബ്രേയ്ക്കിട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ബുള്ളറ്റില്‍ നിന്ന് തെറിച്ച് മേല്‍പ്പാലത്തില്‍ നിന്നും താഴേയ്ക്ക് വീഴുകയായിരുന്നു.