
മണത്തലയിൽ പെട്ടിക്കടയുടെ പൂട്ട് തകർത്ത് മോഷണം. മണത്തല ജുമാ മസ്ജിദിന് മുമ്പിൽ അറക്കൽ മുഹമ്മദാലിയുടെ കടയിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ കട തുറക്കാനായി എത്തിയപ്പോഴാണ് കടയുടെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. കടയിൽ ഉണ്ടായിരുന്ന നാലായിരത്തോളം രൂപയും നേർച്ചപ്പെട്ടിയിലെ പണവും കാണാതായിട്ടുണ്ട്. ചാവക്കാട് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.