രാജ്യത്ത് ടോൾ പ്ലാസകൾ പൂർണ്ണമായി മാറ്റുന്നു.

രാജ്യത്ത് ടോൾ പ്ലാസകൾ പൂർണ്ണമായി മാറ്റുന്നു. ടോൾ പ്ലാസകൾക്ക് പകരം ഇനി ക്യാമറകൾ മാത്രം. നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ദേശീയപാതകളിൽ സ്ഥാപിക്കും. അതുവഴി നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ ഈടാക്കും.

ടോൾ നൽകാത്ത വാഹന ഉടമയ്ക്കെതിരെ നിയമ നടപടിക്ക് വ്യവസ്ഥ കൊണ്ടു വരും. വാഹനങ്ങളിൽ കമ്പനികളുടെ നമ്പർ പ്ലേറ്റ് നിർബന്ധം. കമ്പനികൾ സ്ഥാപിച്ചു നൽകുന്ന നമ്പർ പ്ലേറ്റ് തന്നെ വേണം.