ബസ് കയറി വഴിയാത്രക്കാരന്റെ കാലുകൾ ചതഞ്ഞരഞ്ഞു..

തൃശൂർ – പാലാഴി റൂട്ടിലോടുന്ന കിരൺ എന്ന ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ അന്തിക്കാട് വന്നേരിമുക്ക് സ്വദേശി പട്ടാട്ട് അബ്ദുൾ ഖാദർ മകൻ ഷാഹുൽ ഹമീദിനാണ് പരിക്കേറ്റത്.

Kalyan thrissur vartha

മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടയിൽ വഴി യാത്രക്കാരനെ ഇടിക്കുകയും അയാൾ ബസിനടിയിലേക്ക് വീഴുകയുമായിരുന്നു എന്ന് ദ്യക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റയാളെ തൃശൂർ എലൈറ്റ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.