
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യത. മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നിറിയിപ്പ്. നാളെ മൂന്ന് ജില്ലകളിലും മറ്റന്നാൾ അഞ്ച് ജില്ലകളിലുമാണ് യെല്ലോ അലേർട്ട്.