
തളിക്കുളം നമ്പിക്കടവ് സ്വദേശി അരവശ്ശേരി വീട്ടിൽ നൂറുദ്ധീൻ (55) മകൾ അഷിത (25) എന്നിവർക്കാണ് വെട്ടേറ്റത്. നൂറുദ്ധീന് തലയ്ക്കും, അഷിതക്ക് ശരീരമാസകലവും വെട്ടേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ഇരുവരേയും തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (ശനിയാഴ്ച) വൈകീട്ട് 6.30 ഓടെയാണ് സംഭവം.
അഷിത പ്രസവിച്ച് 20 ദിവസമേ ആയിട്ടുള്ളു. കുട്ടിയെ കാണാനെത്തിയ ആസിഫ് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ഇരുവരേയും വെട്ടുകയായിരുന്നു. കൃത്യത്തിനു ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. വലപ്പാട് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.