
കാഞ്ഞാണി അന്തിക്കാട് റോഡിൽ ഫെഡറൽ ബാങ്കിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറാണ് തനിയെ ഇറങ്ങി സമീപത്തെ ജ്വല്ലറിയിലേക്ക് ഇടിച്ചു കയറി. ജ്വല്ലറിയുടെ മുൻഭാഗത്തെ ഗ്ലാസും അലമാരകളും തകർന്നു. ഇന്ന് ഉച്ചയ്ക്ക് 1 മണിക്കാണ് സംഭവം. ഡ്രൈവർ കാർ പാർക്ക് ചെയ്ത് പോയ ശേഷം കാർ തനിയെ ഇറങ്ങി എതിർ വശത്തെ ജ്വല്ലറിയിൽ വന്ന് ഇടിക്കുകയായിരുന്നു. ഈ സമയം ജ്വല്ലറിയിൽ ഏതാനും ഉപഭോക്താക്കളും ജീവനക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളു.