കാറും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ച് യുവാവ് മരിച്ചു..

ഇന്നലെ രാത്രി 10.30 ന് മുടിക്കോട് വെച്ചാണ് കാറും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ച് എടപ്പലം തെക്കേക്കര വീട്ടിൽ ജോസ് മകൻ ജിനു (37) മരിച്ചത്. പട്ടിക്കാട് ദിശയിൽ നിന്നും ചാത്തംകുളത്തേക്ക് പോകുന്ന ബൈക്കിൽ പാലക്കാട് ഭാഗത്തേക്ക് പോകുന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ തൃശ്ശൂർ ഉള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇന്ന് മരിക്കുകയായിരുന്നു. സ്കൂട്ടറിൽ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ചികിത്സയിൽ.