പേപാർക്കിൽ നിന്നും ബൈക്ക് മോഷണം പോയി..

കുന്നംകുളം: പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് നഗരസഭയുടെ കീഴിലുള്ള പേപാർക്കിങ്ങിൽ നിന്നും ബൈക്ക് മോഷണം പോയി. കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിനുള്ളിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്റിലെ ജോലിക്കാരനായ മാളിയമാവ് പെരുവല്ലൂർ പണിക്കവീട്ടിൽ അബ്ദുൽ ഹമീദിന്റെ പാഷൻപ്രോ ബൈക്കാണ് മോഷണം പോയത്.