
നാല് പേർ വിഷം കഴിച്ചതിൽ കുടുംബ നാഥൻ മരിച്ചു. കിഴക്കഞ്ചേരി ഒലിപ്പാറ കയറാടി കൊമ്പന്നാൽ രാജപ്പൻ (65) ആണ് മരിച്ചത്. മൂന്ന് പേർ ഗുരുതരാവസ്ഥയിൽ. ഭാര്യ ആനന്ദവല്ലി (60), മക്കളായ അനീഷ് (35), ആശ (30) എന്നിവരാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
കിഴക്കഞ്ചേരി കോട്ടേക്കുളത്തെ ഒടുകിൽ ചോട് ഇരോലിക്കൽ ജോയിയുടെ തോട്ടത്തിലെ തൊഴിലാളികളായ ഇവർ ചൊവ്വാഴ്ച വൈകുന്നേരമാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടുകൂടി രാജപ്പൻ മരിക്കുകയായിരുന്നു.