
പട്ടിക്കാട്: ദേശീയപാത ചുവന്നമണ്ണ് പത്താംകല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണാറ പുത്തൻ വീട്ടിൽ ജനാർദ്ദനന്റെയും ജാനകിയുടെയും മകൻ ഷിനോയ് (32) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ: ദിവ്യ. മക്കൾ: അഭിനവ് ദേവ്, ആത്മീക