
തളിക്കുളം: സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർ വാടാനപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ തളിക്കുളത്ത് അന്യസംസ്ഥാന തൊഴിലാളികളായ രണ്ട് പേരയും മുറ്റിച്ചൂർ സ്വദേശിയേയുo അറസ്റ്റ് ചെയ്തു.
ബംഗാൾ സ്വദേശി ബാബുൽ ഷെയ്ഖ് (28), ബീഹാർ സ്വദേശി സദാംഗദ്ദി ദോബ(31), മുറ്റിച്ചൂർ സ്വദേശി കാഞ്ഞിരത്തിൽ ദിലീപ് (47)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തളിക്കുളത്തെ സിനിമാ തിയേറ്ററിന് സമീപത്ത് പ്ലാസ്റ്റിക്ക് സഞ്ചിയിൽ സൂക്ഷിച്ചിരുന്ന മുക്കാൽ കിലോ കഞ്ചാവ് സഹിതം പിടിയിലായത്.
ഇവർ നാടുകളിൽ പോയി തിരികെ വരുന്ന സമയം ട്രെയിനിൽ കടത്തി കൊണ്ട് വന്ന് ഇവിടെ റിട്ടെയ്ൽ, ഹോൾ സെയിൽ ആയും വിപണനം നടത്തിവരുന്നവരാണ്.
തീരദേശത്തെ ലഹരി മാഫിയക്കെതിരെ യും അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.