18 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ..

തളിക്കുളം പുതിയങ്ങാടി തൃപ്രയാറ്റ് വീട്ടിൽ ഷിബുവിനെയാണ് വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസ് ടീം അറസ്റ്റ് ചെയ്തത്. വിൽപ്പനക്കായി കരുതി വെച്ച 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ഇയാളുടെ കയ്യിൽ നിന്നും പിടി കൂടി.