
തൃശൂരില്‍ സ്വന്തം ബസിനടിയില്‍പ്പെട്ട് ഉടമയ്ക്ക് ദാരുണാന്ത്യം. കേച്ചേരി സ്വദേശി രജീഷ് (40) ആണ് മരിച്ചത്. വൈകിട്ട് മുണ്ടൂരിന് സമീപം പുറ്റേക്കരയില്‍ വെച്ചാണ് അപകടമുണ്ടായത്. രജീഷ് കയറിയിരുന്ന ബസിന് മുന്നിലായി ഇദ്ദേഹത്തിന്റെ തന്നെ മറ്റൊരു ബസുണ്ടായിരുന്നു.
ഒരു ബസില്‍ നിന്ന് മറ്റൊരു ബസിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുമ്ബോള്‍ കാല്‍വഴുതി വീഴുകയായിരുന്നു. റോഡില്‍ വീണ ഇദ്ദേഹത്തിന്റെ അരക്കു താഴെയുള്ള ശരീര ഭാഗത്തുകൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയാണ് മരിച്ച രജീഷ്.