ജനകീയ സമരം: പാലിയേക്കര ടോൾ പിരിവ് തടസപ്പെട്ടു.

ഇന്ന് വൈകീട്ട് 4 ന് ആണ് പാലിയേക്കര ടോൾ ഉപരോധം നടന്നിരുന്നത്. ഇതിന്റെ ഫലമായി ഒരു മണിക്കൂറോളംടോൾ പിരിവ് നിലച്ചിരുന്നു.

കഴിഞ്ഞ ദിവസം റോഡിലെ വൻ കുഴി കാരണം വാഹനത്തിൽ നിന്ന് തെറിച്ച് വീണ് യുവാവ്‌  ദാരുണമായിമരണപ്പെട്ടിരുന്നു. മരണത്തിനു- ത്തരവാദികളായ നാഷണൽ ഹൈവേ അതോറിറ്റിക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ടാണ് മാഞ്ഞാലി– മനയ്ക്കപ്പടി നിവാസികൾ ടോൾ പ്ലാസ ഉപരോധിച്ചത്.

ഇനിയും റോഡുകൾ മരണക്കളങ്ങൾ ആകാതിരിക്കാൻ റോഡിലെ അവസാന കുഴിയും മൂടും വരെ ഒരു ടോൾപിരിവും അനുവദിക്കില്ല.  എന്നതായിരുന്നു ജനകീയ സമരത്തിലെ അജണ്ട.

നാളെ വൈകീട്ട് 5 മണിക്കുള്ളിൽ റോഡിലെ കുഴികൾ അടക്കാമെന്ന് അധികാരികൾ ഉറപ്പുനൽകിയതോടെയാണ്‌ ഉപരോധം അവസാനിപ്പിച്ചിരിക്കുന്നത്.