കുതിരാനിൽ വാഹനാപകടം.

കുതിരാനിൽ വാഹനാപകടം. തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ബാറ്ററി കയറ്റി വന്ന മിനി ലോറി തുരങ്കത്തിനു മുമ്പിൽ നിർത്തി ഇട്ടിരിക്കുന്ന ലോറിയിൽ ഇടിച്ചാണ് അപകടം. അപകടം സംഭവിച്ച ഉടൻ തന്നെ മിനി ലോറി മറിയുകയും ബാറ്ററികൾ പുറത്ത് വരികയും ചെയ്തു. ആർക്കും ഗുരുതരമായ പരിക്കുകൾ ഇല്ല. ലോറിക്ക് കാര്യമായ തകരാറുകൾ സംഭവിച്ചു. റോഡിന്റെ മുക്കാൽ ഭാഗത്തോളം റോഡ് ബ്ലോക്കായി കിടക്കുകയാണ്. ഗതാഗതക്കുരുക്കില്ല.