
ചേറ്റുവയിൽ അപകടത്തിൽ പെട്ട് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. രണ്ട് നോട്ടിക്കൽ മെയിൽ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. പുല്ലുവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരാണ് മരിച്ചത്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.