
1. ഒരു ദിവസത്തേക്ക് ഒരാൾക്ക് ചുരുങ്ങിയത് ഒരു ലിറ്റർ വെള്ളം കരുതണം. 2. ബിസ്ക്ക,റ്റ് ഉണക്കമുന്തിരി, നിലക്കടല പോലുള്ള ലഘു ഭക്ഷണങ്ങൾ കരുതണം. 3. ഫസ്റ്റ് എയ്ഡ് കിറ്റ്, അതിൽ പ്രമേഹം, രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയ്ക്കുള്ള ദിവസേന കഴിക്കുന്ന മരുന്നുകൾ, ക്ലോറിൻ, ടാബ്ലറ്റുകൾ എന്നിവ കരുതണം.
4. ആധാരം, ലൈസൻസ്, ആധാർ കാർഡ്, റേഷൻ കാർഡ്, സർട്ടിഫിക്കറ്റുകൾ തുടങ്ങി വിലയേറിയ രേഖകൾ, അത്യാവശ്യത്തിനുള്ള പണം എന്നിവ കരുതണം 5. ദുരന്തസമയത്ത് അപ്പപ്പോൾ നൽകുന്ന മുന്നറിയിപ്പുകൾ കേൾക്കാൻ ഒരു റേഡിയോ കരുതണം 6. വ്യക്തി ശുചിത്വ വസ്തുക്കളായ ടൂത്ത്പേസ്റ്റ്, ബ്രഷ്, സാനിറ്ററി പാഡ് ടിഷ്യു പേപ്പർ എന്നിവ കരുതണം
7. ഒരു ജോഡി വസ്ത്രം കരുതണം. 8. ഭിന്നശേഷിക്കാർ ആണെങ്കിൽ അവർ ഉപയോഗിക്കുന്ന സഹായം ഉപകരണങ്ങൾ കരുതണം. 9. വെളിച്ചത്തിനായി മെഴുകുതിരിയും തീപ്പെട്ടിയും പ്രവർത്തനസജ്ജമായ ടോർച്ചും ബാറ്ററിയും കരുതണം. 10. രക്ഷാപ്രവർത്തകരെ ആകർഷിക്കുന്നതിനായി ഒരു വിസിൽ കരുതണം.
11. ആവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ കത്തി, ബ്ലേഡ് എന്നിവ കരുതണം. 12. മുന്നറിയിപ്പുകൾ ലഭിക്കുന്നതിനായി മൊബൈൽ ഫോൺ ചാർജർ, പവർ ബാങ്ക് എന്നിവ കരുതണം. 13. ആവശ്യത്തിന് സാനിറ്റൈസറും മാസ്ക്കും എന്നിവ കരുതണം