വീടിനുള്ളിൽ ഉറങ്ങി കിടന്ന കുട്ടിയെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചു…

STREET DOG STREAT THERUVU NAYA

കടപ്പുറം: വീടിനുള്ളിൽ ഉറങ്ങി കിടന്ന കുട്ടിയെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചു. കടപ്പുറം പുതിയങ്ങാടി ഷഫീറിന്റെ മകൻ ആദിൽ (13) നാണ് കടിയേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കുട്ടി വീട്ടിൽ ഉറങ്ങികിടക്കുമ്പോൾ വീടിനുള്ളിൽ കയറിയ തെരുവു നായ കുട്ടിയെ കടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.