പട്ടത്തിപ്പാറ മേഖലയില്‍ ഇനി സന്ദര്‍ശകരെ അനുവദിക്കില്ല..

പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന പട്ടത്തിപ്പാറ മേഖലയില്‍ ഇനി സന്ദര്‍ശകരെ അനുവദിക്കില്ല. അ​നു​മ​തി​യി​ല്ലാ​തെ പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍​ക്ക് ഒ​രു വ​ര്‍​ഷം മു​ത​ല്‍ അ​ഞ്ചുവ​ര്‍​ഷം വ​രെ ത​ട​വും 1000 രൂ​പ മു​ത​ല്‍ 5000 രൂ​പ വ​രെ പി​ഴ​യും അ​ട​ങ്ങു​ന്ന ശി​ക്ഷ ല​ഭി​ക്കു​മെ​ന്നു ഡെ​പ്യൂ​ട്ടി റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ടി.​കെ. ലോ​ഹി​താ​ക്ഷ​ന്‍ അ​റി​യി​ച്ചു. മാത്രമല്ല പട്ടത്തിപ്പാറ മേഖലയെ ഇതുവരെയും സര്‍ക്കാര്‍ വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുമില്ല.

മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് പ​ട്ട​ത്തി​പ്പാ​റ​യി​ല്‍ വരുന്നത് വ​ന​ത്തി​ന് ഉ​​ള്ളിലൂടെ​യു​ള്ള കാ​ല്‍​ന​ട യാ​ത്ര​യും പ്ര​ദേ​ശ​ത്തെ വെ​ള്ള​ച്ചാ​ട്ട​വു​മാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ഇ​വി​ടേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന മു​ഖ്യ​ഘ​ട​കം.

പ​റ​വ​ട്ടാ​നി​മ​ല നോ​ട്ടി​ഫൈ​ഡ് റി​സ​ര്‍​വി​ന്‍റെ ഭാ​ഗ​മാ​യ പ​ട്ട​ത്തി​പ്പാ​റ വ​ന​ഭാ​ഗ​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്ന ഈ ​പ​ട്ട​ത്തി​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം ത​ദ്ദേ​ശീ​യ​മാ​യി മാ​ത്രം കാ​ണ​പ്പെ​ടു​ന്ന പാ​താ​ള ത​വ​ള​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​കൂ​ടി​യാ​ണ്. വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ ഭൂ​മി​ക്ക​ടി​യി​ല്‍ നി​ന്ന് ഇ​വ പു​റ​ത്തേ​ക്ക് എ​ത്തും.

മ​ണ്‍​സൂ​ണ്‍ കാ​ല​ങ്ങ​ളി​ല്‍ പാ​താ​ള ത​വ​ള​ക​ള്‍ പ്ര​ജ​ന​ന​ത്തി​നാ​യി സം​ഗ​മി​ക്കു​ന്ന സ​മ​യ​മാ​യ​തി​നാ​ല്‍ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന പാ​താ​ള ത​വ​ള​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി വ​നം​വ​കു​പ്പ് പ്ര​ത്യേ​കം ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്നും ഡെ​പ്യൂ​ട്ടി റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.