
നാളെ മുതൽ തൂക്കി വിൽക്കുന്ന അരിക്ക് അഞ്ച് ശതമാനം ജിഎസ്ടി. പാക്ക് ചെയ്ത ബ്രാൻഡ് പതിച്ച അരിക്ക് മാത്രമായിരുന്നു ഇതുവരെ നികുതി. പുതിയ ഉത്തരവിൽ ലീഗൽ മെട്രോളജി നിയമം ‘ചില്ലറ വില്പന’ നിബന്ധന ഒഴിവാക്കി. ഇതോടെ 25 കിലോയ്ക്ക് മുകളിലുള്ള അരിച്ചാക്കിനും ജിഎസ്ടി ബാധകമായി.