
തളിക്കുളം ബീച്ചിലെ നിരവധി പ്രദേശങ്ങള്‍ കടലെടുത്തു. നമ്പിക്കടവില്‍ മത്സ്യതൊഴിലാളികളുടെ വലയും മത്സ്യബന്ധന ഉപകരണങ്ങളും സൂക്ഷിക്കുന്ന ഫിഷ് ലാന്‍റ് സെന്‍റര്‍ ഏത് നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. നമ്പിക്കടവിലെ റോഡ് മുഴുവനായും കടലെടുത്തു. തീരദേശത്ത് പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ റിസോര്‍ട്ടുകളും തകര്‍ച്ചാ ഭീഷണി നേരിടുകയാണ്.