സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ചു..

സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ചു. കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സമ്പർക്കത്തിലുള്ള വരെ കണ്ടെത്തിയിട്ടുണ്ട്.

അടുത്ത സമ്പർക്കം ഉണ്ടെങ്കിൽ മാത്രമേ രോഗം പടരുകയുള്ളൂ.എല്ലാ മുൻകരുതലുകളും കൂടാതെ ലോകാരോഗ്യ സംഘടനയുടേത് അടക്കം എല്ലാ മാർഗ നിർദേശങ്ങളും പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.