
മലപ്പുറം: നിലമ്പൂരിൽ ഇരുപതോളം പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥീരികരിച്ചു. ഇതോടെ ജനങ്ങള്‍ ആശങ്കയിലായിട്ടുണ്ട്. ഇതിന് പിന്നാലെ തൃശൂര്‍ മണ്ണുത്തി കോളേജ് ഓഫ് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നിരവധി ആളുകളെ കൂടാതെ മൃഗങ്ങളെയും ഈ നായ കടിച്ചിട്ടുണ്ട്.
ദിവസങ്ങളോളം പരാക്രമം തുടര്‍ന്ന നായയെ ഇ ആര് എഫ് ടീം പിടികൂടിയിരുന്നു. മൃഗ സംരക്ഷ വകുപ്പിന്റെ നിരീക്ഷത്തിൽആയിരിക്കെ ആണ് നായ ചത്തത്. ഒരു ദിവസത്തെ സാഹസിക ശ്രമത്തിനൊടുവിലാണ് ഇ ആര് എഫ് ടീം നായയെ പിടികൂടിയത്. നായയുമായി സമ്പർക്കം പുലര്‍ത്തിയ മുഴുവന്‍ നായകളെയും കണ്ടെത്തി പിടിച്ച് വാക്സിനേഷന് നല്‍കുമെന്ന് നഗരസഭാ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം അറിയിച്ചിട്ടുണ്ട്.