ചെമ്മാപ്പിള്ളിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിൽ നിന്നും 8.5 കിലോ കഞ്ചാവ് പിടികൂടി. വടക്കുംമുറി സ്വദേശി കാട്ടുങ്ങൽ സുരേഷിന്റെ ഉടമസ്ഥതയിലുള്ള ബസിൻ്റെ മുൻവശത്തെ ടയറുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 4 പൊതിയിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.