അഷ്ടമിച്ചിറ ജംക്‌ഷനിൽ പ്രവർത്തിക്കുന്ന സിറ്റി ബേക്കറിയിൽ തീ പിടിത്തം…

മാള∙ അഷ്ടമിച്ചിറ ജംക്‌ഷനിൽ പ്രവർത്തിക്കുന്ന സിറ്റി ബേക്കറിയിൽ തീ പിടിത്തം. ഇന്നലെ രാവിലെ ആറരയോടെയാണ് ജംക്‌ഷനിലെ ഓട്ടോ ജീവനക്കാർ കടയിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. പഴവർഗങ്ങൾ, ബേക്കറി ഉപകരണങ്ങൾ ഉൾപ്പെടെ 5 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഉടമ ആലപ്പുഴ സ്വദേശി കാരച്ചിറ സക്കീർ പറഞ്ഞു.

ഇവിടെ ഓടിക്കൂടിയ നാട്ടുകാർ ഉൾപ്പെടെയുള്ളവർ തീയണക്കാൻ ശ്രമം നടത്തിയെങ്കിലും ആവശ്യമായ വെള്ളം ലഭിക്കാത്തതിനാൽ സാധിച്ചില്ല. ബേക്കറിക്ക് ഇൻഷുറൻസ് പരിരക്ഷ ഇല്ലെന്ന് ഉടമ പറഞ്ഞു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫിസർ സി.എ. ജോയിയുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.