ചാലക്കുടിയിൽ വാനിലെത്തിയ സംഘം നടുറോഡിൽ വെച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിക്കുകയും മുടിമുറിക്കുകയും ചെയ്തു. സൈക്കിളിൽ പോയിരുന്ന വിദ്യാർത്ഥിയെ ഇടിച്ചിട്ട ശേഷമാണ് ഈ ആക്രമങ്ങൾ ചെയ്തത്. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ആണ് പോലീസിൽ വിവരമറിയിച്ചത്. സംഭവ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുക്കുകയും അനേഷണം ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്.എന്നിങ്ങനെ ആയിരുന്നു ആദ്യം വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ പിന്നീടാണ് ട്വിസ്റ്റ്.
ഇതെല്ലം വിദ്യാർത്ഥിനി വീട്ടുകാരെ ഭയന്നു കള്ളം പറഞ്ഞതാണെന്നാണ് പുതിയ റിപ്പോർട്ട്. വിദ്യാർത്ഥിനിയുടെ സഹപാഠി സമ്മതത്തോടെ തന്നെ മുടി മുറിച്ചത് വീട്ടിൽ പറയാൻ ഭയന്നപ്പോൾ വീട്ടിൽ വിദ്യാർത്ഥിനി കള്ളം പറയുകയായിരുന്നു. ഇതറിയാതെ കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.