ഗുരുവായൂരിലെ സ്വർണ്ണക്കവർച്ച: പ്രതി പിടിയിൽ..

ഗുരുവായൂർ തമ്പുരാൻ പടിയിൽ സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്നും മൂന്ന് കിലോ സ്വർണവും രണ്ടു ലക്ഷം രൂപയും കവർച്ച ചെയ്ത കേസിൽ  പ്രതി പിടിയിലായി. അന്തർ സംസ്ഥാനകാരനായ യുവാവാണ് പിടിയിലായത്. സ്വർണ വ്യാപാരി കുരഞ്ഞിയൂർ ബാലന്‍റെ വീട്ടിലാണ് കവർച്ച നടന്നത്.

ഇക്കഴിഞ്ഞ 12ന് രാത്രിയിലാണ് കവർച്ച. ബാലനും ഭാര്യയും സിനിമ കാണാൻ പുറത്ത് പോയ സമയത്താണ് മോഷണം നടന്നത്.