വിദ്യാർത്ഥി മുങ്ങി മരിച്ചു..

കടപ്പുറം : തൊട്ടാപ്പ് പുളിഞ്ചോട്ടിൽ താമസിക്കുന്ന (മുനക്കകടവിൽ താമസിച്ചിരിന്ന)പുതു വീട്ടിൽ ഹിദായത്തുള്ള മകൻ മുഹമ്മദ് ഇർഫാൻ (15) ആണ് മരണപ്പെട്ടത്. കടപ്പുറം ഉപ്പാപ്പ പള്ളി കുളത്തിൽ കുളിക്കുന്നതിന്നിടെ കാൽ വഴുതി വീണ് അപകടത്തിൽ പെടുകയും ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഒരു മണിക്കൂറിന്ന് ശേഷം മരണപ്പെടുകയും ചെയ്തു. ഏങ്ങണ്ടിയൂർ നാഷണൽ സ്ക്കൂൾ ഒമ്പതാം ക്ലാസ്സിൽ പഠിച്ച് കൊണ്ടിരിക്കുകയായിരിന്നു. സൈനബയാണ് മാതാവ് .