ബൈക്ക് യാത്രക്കാരന് തലയിൽ ചക്ക വീണ് ഗുരുതരമായി പരുക്കേറ്റു.

കേച്ചേരി∙ തലക്കോട്ടുകര അമ്പലത്തിനു സമീപം ബൈക്ക് യാത്രക്കാരന് തലയിൽ ചക്ക വീണ് ഗുരുതരമായി പരുക്കേറ്റു. തലക്കോട്ടുകര പാണേങ്ങാടൻ വീട്ടിൽ ഫ്രാൻസിസി ( 62 )നാണ് പരുക്കേറ്റത്. ചക്ക തലയിൽ വീണതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയയിരുന്നു. ഇയാളെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.