പട്ടിക്കാട്∙ കുറിക്കമ്പനി നടത്തി 80 ലക്ഷം രൂപ തട്ടിപ്പു നടത്തിയ കേസിൽ സ്ഥാപനമുടമ 2 വർഷത്തിനു ശേഷം അറസ്റ്റിൽ. പട്ടിക്കാട് സെന്ററിലെ പാണഞ്ചേരി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമ വെങ്ങിണിശ്ശേരി കുന്നത്ത് വീട്ടിൽ കെ.എസ്. സജീവ് (57) നെയാണ് പീച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. 2020 മേയ് 27ന് പട്ടിക്കാട് ഗ്രേസ് ഹോട്ടൽ ഉടമ ബേബി തുറപ്പുറം നൽകിയ പരാതിയിലാണ് നടപടി. 5 ലക്ഷം രൂപയുടെ കുറിപ്പണം അടച്ചിട്ടും തുക കിട്ടിയില്ലെന്നാണ് പരാതി. സമാന രീതിയിൽ തട്ടിപ്പിനിരയായ 64 പേർ കൂടി പരാതി ഉന്നയിച്ചിട്ടുണ്ട്.









