
കുന്നംകുളം: ഒരുമണിക്കൂറോളം നെഞ്ചുവേദനയെ തുടർന്ന് പിടഞ്ഞ കുന്നംകുളം കോമള ബേക്കറിയിലെ ക്യാഷ്യർ കൊയിലാണ്ടി സ്വദേശി ആറ്റുപുറത്ത് വീട്ടിൽ രമേശ് (58) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. പഴയ ബസ്സ്റ്റാൻഡിന് മുൻപിൽ ഇന്നലെ രാത്രി സർവീസ് നടത്തിയ ഓട്ടോ ഡ്രൈവർമാർ നെഞ്ചുവേദനയെ തുടർന്ന് അവശനായ ബേക്കറി ജീവനക്കാരനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല.