വടക്കഞ്ചേരി പന്നിയങ്കര ടോൾപ്ലാസ്സയിലെ അമിത ടോൾ പിരിവ് അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്…

palarivattom palam sreedharan news

വടക്കഞ്ചേരി പന്നിയങ്കര ടോൾപ്ലാസ്സയിലെ അമിത ടോൾ പിരിവ് അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. ദേശീയപാതയുടെ പണികൾ പൂർത്തീകരിക്കുന്നതിന് മുമ്പ് ടോൾ നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷമായ വിമർശനമാണ് കോടതി ഉന്നയിച്ചത്.

മാർച്ച് 9 ന് ടോൾപിരിവ് ആരംഭിച്ച കരാർ കമ്പനി ഏപ്രിൽ 1 മുതൽ കൂട്ടിയ ടോൾ നിരക്ക് കുറയ്ക്കണമെന്നാണ് ഉത്തരവ്. തിങ്കളാഴ്ച കോടതി ഉത്തരവ് വരുന്നതോടുകൂടി എല്ലാ വാഹനങ്ങളുടെയും ടോൾ നിരക്ക് കുറയും.