
ഡൽഹിയിൽ വെച്ച് നടന്ന ഫെഡറേഷൻ നാഷണൽ ഗെയിംസിൽ റസ്സിംഗിൽ സ്വർണമെഡൽ നേടി കേരളത്തിന്റെ അഭിമാന താരമായിരിക്കുകയാണ് കണ്ണാറ വീണ്ടശ്ശേരി സ്വദേശി അഖിൽ അജി. സീനിയർ (60 കിലോഗ്രാം വിഭാഗത്തിലാണ് അഖിൽ ഗോൾഡ് മെഡൽ നേടിയത്.
ഡൽഹിയിൽ വെച്ചായിരുന്നു മത്സരം നേപ്പാളിൽ അടുത്തമാസം നടക്കുന്ന അന്താരാഷ്ട്ര റസ്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അഖിൽ മത്സരിക്കും. വീണ്ടശ്ശേരി പുത്തൻപുരയ്ക്കൽ അജിയുടെയും ഗ്രേസിയുടെയും മകനാണ് അഖിൽ, സഹോദരി അനു.