കാൽനട യാത്രക്കാരെ ഓട്ടോയിടിച്ചു.. മൂന്ന് പേർക്ക് പരിക്ക്..

മുടിക്കോട്: ചാത്തംകുളത്ത് കാൽനട യാത്രക്കാരായ രണ്ടുപേരെ ഓട്ടോയിടിച്ചു അപകടത്തിൽ കാരയിൽ വീട്ടിൽ ലതിക, കൊച്ചുമകൾ ദേവപ്രിയ എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോ ഡ്രൈവർ വഴുക്കും പാറ സ്വദേശിക്കും പരിക്ക്. ലതികക്കും ഓട്ടോ ഡ്രൈവർക്കും തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഓട്ടോ ഡ്രൈവറെ തൃശ്ശൂർ ജില്ലാ ആശുപത്രിയിലും മറ്റു രണ്ടു പേരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Kalyan thrissur vartha

മുടിക്കോട് നിന്നും ചാത്തംകുളം ഭാഗത്തേക്ക് നടന്നുവരികയായിരുന്ന ലതികയെയും കൊച്ചുമകളെയും ഇതേ ദിശയിൽ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞതിനെ തുടർന്നാണ് ഡ്രൈവർക്ക് പരിക്കേറ്റത്.