വടക്കഞ്ചേരി സ്വദേശി വാണിയംപാറ പ്ലാക്കോട് പീച്ചി റിസർവോയറിൽ പെട്ട് യുവാവ് മരിച്ചു..

വാണിയംപാറ പ്ലാക്കോട് പീച്ചി റിസർവോയറിൽ പെട്ട വടക്കഞ്ചേരി പീടികപറമ്പിൽ നഗറിൽ മാളിയേക്കൽ ജോയി മകൻ ജിബി (23) ആണ് മരിച്ചത്. സഹോദരൻ സിജുവാണ് രക്ഷപ്പെട്ടത്.

ഫോട്ടോ എടുക്കാൻ മറുകരക്ക് നീന്തുമ്പോൾ ചെളിയിൽ താഴുകയായിരുന്നു എന്ന് സിജു പറഞ്ഞു. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്കാണ് സംഭവം നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തി തുടർന്ന് പോസ്റ്റ് മാർട്ടത്തിന് അയച്ചു. അമ്മ :രജനി