അനസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും അതി ശക്തമായ മഴയ്ക്ക് സാധ്യത…

തിരുവനന്തപുരം: അനസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും അതി ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ മഴയെ തുടർന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യത ഉണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്, മലയോര മേഖലകളിലും തീരദേശത്തും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഉച്ചയ്ക്ക് ശേഷം വടക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും മഴ ലഭിക്കും. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.