മദ്യക്കുപ്പികളുമായി പോയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു…

മദ്യക്കുപ്പികളുമായി പോയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. തൃശൂര്‍ മണലൂരിലെ ഗോഡൗണ്‍ നിന്ന് മദ്യവുമായി പോയ ലോറിയാണ് മധുരയിലെ വിരഗനൂരിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. 10 ലക്ഷം രൂപയുടെ മദ്യമായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. ലോറി മറിഞ്ഞതോടെ മദ്യക്കുപ്പി നിറച്ച കാർഡ് ബോർഡ് പെട്ടി റോഡിൽ ചിതറി വീണു. പിന്നാലെ അതുവഴി എത്തിയവര്‍ മദ്യക്കുപ്പികൾ കൈക്കലാക്കാന്‍ തിക്കും തിരക്കുമായി.